Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്ന് മണി പറഞ്ഞു.
സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും പത്തു വർഷത്തിൽ കൂടുതലൊന്നും ഒരാൾ എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായ സേനാപതി സേതു തോൽക്കുമെന്നും മണി പറഞ്ഞു. ബിഡിജെഎസ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും മണി അഭിപ്രായപ്പെട്ടു.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയെ ഉടുമ്പന്‍ചോലയിൽ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം. എം.എം. മണി മത്സര രംഗത്ത് ഇറങ്ങിയാൽ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ഇടുക്കി ജില്ലാ നേതൃത്വം.
ഉടുമ്പൻചോലയിൽ എം.എം. മണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻ എംപി ജോയ്സ് ജോർജിനെ പരിഗണിച്ചിരുന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2016 ൽ വെറും 1109 വോട്ടുകൾക്കായിരുന്നു മണിയുടെ ജയം. എന്നാൽ, 2021ൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എം. മണി ഉടുമ്പൻചോല മണ്ഡലം നിലനിർത്തിയത്.
കോട്ടയം കിടങ്ങൂരില്‍ ജനിച്ച എം.എം. മണി 1955ലാണ് ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. 1958 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.